Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കുവൈത്തിൽ മയക്കുമരുന്ന് കടത്താൻ സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

March 23, 2024

news_malayalam_arrest_updates_in_kuwait

March 23, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്താൻ സഹായിച്ചതിന് മൂന്ന് കുവൈത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അറബ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽദവാസ്, ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവരുടെ മേൽനോട്ടത്തിലാണ് കസ്റ്റംസ് ജീവനക്കാരെ പിടികൂടിയത്.

ലിറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താൻ കള്ളക്കടത്തുകാരന് സഹായം നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായും കള്ളക്കടത്തുക്കാരൻ സമ്മതിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രണ്ടാഴ്ച മുമ്പ് എമിറേറ്റ്‌സിൽ നിന്ന് കുവൈത്തിലേക്ക് വിമാനത്താവളം വഴി ഒരു ദശലക്ഷത്തോളം മയക്കുമരുന്ന് ഗുളികകൾ കടത്തിയ സംഭവത്തിൽ നടന്ന അന്വേഷണത്തിൻ്റെ ഭാഗമായാണ് അറസ്റ്റ്. സംഭവത്തിൽ എമിറേറ്റ്സിലെ ഒരു ഈജിപ്ഷ്യൻ താമസക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. പരിശോധനയിൽ 2.75 ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ ഇയാൾ കൈവശം വെച്ചതായും കണ്ടെത്തിയിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News