Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച 14 മലയാളികൾ സൗദിയിൽ അറസ്റ്റിൽ

October 07, 2023

News_Qatar_Malayalam

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച 14 മലയാളികളെ അറസ്റ്റ് ചെയ്‌തതായി റിപോർട്ട്. നാട്ടില്‍ നിന്നെത്തിയ വിശിഷ്ടാതിഥി എത്തും മുൻപ് തന്നെ സംഘാടകർ പരിപാടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകരെയാണ് പൊലീസ് പിടികൂടിയത്. 

സൗദിയില്‍ അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ക്കെതിരെ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊതുപരിപാടികള്‍ നടത്താന്‍ നഗരസഭയുടെയും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെയും അനുമതി ആവശ്യമുണ്ടായിട്ടും അതില്ലാതെ പരിപാടികള്‍ നടക്കുന്നുണ്ടെന്നും നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ രഹസ്യ സര്‍ക്കുലര്‍ കഴിഞ്ഞാഴ്ച എല്ലാ നഗരസഭകള്‍ക്കും ലഭിച്ചിരുന്നു.

തത്സമയ പരിപാടികള്‍, ആഘോഷങ്ങൾ, പ്രദര്‍ശനങ്ങള്‍, നാടകാവതരണം, വിനോദ പരിപാടികള്‍ തുടങ്ങിയവയ്ക്കാണ് ബന്ധപ്പെട്ടവരുടെ അനുമതി ആവശ്യമുള്ളതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിനോദ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വാണിജ്യ റജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ വഴിയാണ് ലൈസന്‍സ് എടുക്കേണ്ടത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News