Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 16 ദശലക്ഷം റിയാല്‍ തട്ടിയെടുത്ത 13 പേര്‍ അറസ്റ്റില്‍

November 28, 2023

 News_Qatar_Malayalam

November 28, 2023

ന്യൂസ്‌റൂം ഡെസ്ക് 

റിയാദ്: വ്യാജ ഇലക്ട്രോണിക് ലിങ്കുകളിലൂടെ വ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്ന് 16 ദശലക്ഷം റിയാല്‍ തട്ടിപ്പ് നടത്തിയ 13 പേര്‍ സൗദി അറേബ്യയില്‍ പിടിയിലായി. പബ്ലിക് പ്രോസിക്യൂഷന് കീഴിലെ സാമ്പത്തിക തട്ടിപ്പ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കല്‍, ഇലക്‌ട്രോണിക് ഇടപാട് സംവിധാനത്തിന്റെ ലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്. 16 ദശലക്ഷം റിയാലിന് പുറമെ 6,00,000 റിയാലിലധികം പണവും വിദേശ കറന്‍സികളും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ സംശയിക്കുന്നവരുടേയും വാണിജ്യസ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകളും അധികൃതര്‍ മരവിപ്പിച്ചു. അതേസമയം സംശയാസ്പദമായ ലിങ്കുകള്‍, വെബ്‌സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തില്‍ വ്യാജ തട്ടിപ്പ് സന്ദേശങ്ങള്‍ ലഭിച്ചാല്‍ അധികൃതരെ അറിയിക്കാനും നിര്‍ദേശമുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News