Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ഷാര്‍ജയിലെ അല്‍ ഫയാ മരുഭൂമിയിലേക്കുള്ള പ്രവേശനം താല്ക്കാലികമായി നിര്‍ത്തിവെച്ചു

November 20, 2023

News_Qatar_Malayalam

November 20, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാര്‍ജ: ഷാര്‍ജ സെന്‍ട്രല്‍ മേഖലയിലെ അല്‍ ഫയാ ഡ്യൂണ്‍സിലേക്കുള്ള സന്ദര്‍ശനത്തിന് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി. മരുഭൂമിയില്‍ സാഹസികമായ കാറോട്ടത്തിനിടെ ഏഷ്യന്‍ വംശജനായ യുവാവ് മരിച്ചതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അല്‍ ഫയാ മരുഭൂമിയില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ പതിനെട്ടുകാരനായ യുവാവാണ് മരണപ്പെട്ടതെന്നാണ് വിവരം. മറ്റൊരു ഏഷ്യക്കാരനും അപകടത്തില്‍ പരിക്കേറ്റു. 

അപകടത്തിന് പിന്നാലെ അല്‍ ഫയ ഡൂണ്‍സ് ഏരിയ അടച്ചിടാന്‍ ഷാര്‍ജ പൊലീസ് നിര്‍ദേശം നല്‍കുകയായിരുന്നു. സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സ്ഥലം അടച്ചിടുന്നത്. നിയമവിരുദ്ധമായ ഓഫ്‌റോഡിംഗ് പ്രവര്‍ത്തനങ്ങള്‍ ജീവന് അപകടമുണ്ടാക്കുമെന്നും ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News