Breaking News
വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും |
ദീർഘദൂര ഖത്തർ അൾട്രാ റൺ,രജിസ്‌ട്രേഷൻ തുടങ്ങി

September 07, 2023

Malayalam_Qatar_News

September 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദീര്‍ഘദൂര ഓട്ടത്തിനുള്ള രജിസ്ട്രേഷൻ  ക്യു.എസ്.എഫ്.എ ആപ്ലിക്കേഷൻ വഴി നടത്താമെന്ന് ആരംഭിച്ചു.ഖത്തറിന്റെ കിഴക്കു നിന്നും പടിഞ്ഞാറ് വരെ രാജ്യത്തിന്റെ രണ്ടറ്റങ്ങളെ ബന്ധിപ്പിച്ചുള്ള 90 കിലോമീറ്റര്‍ ഓട്ടമത്സരമാണ് അള്‍ട്ര മാരത്തണ്‍.

ഡിസംബര്‍ 15നാണ് രാജ്യത്തിന്റെ രണ്ടറ്റങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഓട്ടക്കാരുടെ മാരത്തണ്‍ ഓട്ടമത്സരം നടക്കുക. കിഴക്ക് ഷെറാട്ടണ്‍ പാര്‍ക്ക് മുതല്‍ പടിഞ്ഞാറ് ദുഖാന്‍ ബീച്ച്‌ വരെയുള്ള 90 കിലോമീറ്റർ ദൂരത്തിനിടെ അഞ്ചിടങ്ങളിലായി വിശ്രമ കേന്ദ്രങ്ങളുണ്ടാകും. 12 മുതല്‍ 16 മണിക്കൂറാണ് ഓട്ടം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം.

16ന് മുകളില്‍ പ്രായമുള്ള അത്‍ലറ്റുകള്‍ക്കും അമച്വര്‍ ഓട്ടക്കാര്‍ക്കും കായിക താല്‍പര്യമുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പുരുഷന്മാര്‍ക്കും വനിതകള്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നു മാസമാണ് രജിസ്‌ട്രേഷന്റെ സമയം. വ്യക്തിഗതമായും ഗ്രൂപ്പായും മാരത്തണില്‍ പങ്കെടുക്കാം. ഗ്രൂപ്പാണെങ്കില്‍ പരമാവധി ആറു പേരില്‍ കൂടാന്‍ പാടില്ല.

ദോഹ കോര്‍ണിഷിലെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നിന്നാണ് മത്സരം ആരംഭിക്കുന്നത്. അല്‍ ഷഹാനിയ, നസ്രന്യ, അല്‍ ഉവയ്‌ന, ക്യൂബന്‍ ആശുപത്രി എന്നിവിടങ്ങളിലും മാരത്തണ്‍ അവസാനിക്കുന്ന ദുഖാന്‍ ബീച്ചിലുമായി അഞ്ചിടങ്ങളിലായാണ് വിശ്രമ സ്ഥലങ്ങള്‍. മികച്ച ജനകീയ പങ്കാളിത്തമുള്ള അള്‍ട്ര റണ്ണില്‍, 12 മുതല്‍ 16 മണിക്കൂറിനുള്ളില്‍ അത്‍ലറ്റുകള്‍ ഫിനിഷ് ചെയ്യണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News