Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂർ തലശ്ശേരി സ്വദേശി സൗദിയിലെ അൽ അഹസ്സയിൽ നിര്യാതനായി

August 14, 2023

August 14, 2023

ന്യൂസ്‌റൂം ബ്യുറോ
അല്‍ അഹ്സ്സ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ അഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കണ്ണൂര്‍ തലശ്ശേരി ചമ്പാട്  സ്വദേശി കടുങ്ങോട്ടുവിട ബാലൻ-ശാന്ത ദമ്പതികളുടെ മകൻ ഷിനോദ് (49) ആണ് അല്‍ അഹ്സ്സയില്‍ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അല്‍ അഹ്സ്സയില്‍ 11 വര്‍ഷമായി ഇറാദാത്ത് ട്രാൻസ്പോര്‍ട്ടേഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. ഹുഫൂഫിലെ അല്‍ അഹ്സ്സ സ്പെഷലൈസ്ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഷിനോദിന്റെ സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.

ഷിനോദിന്റെ നിര്യാണത്തില്‍ ദമ്മാം ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാകമ്മിറ്റിയും അല്‍ അഹ്സ്സ ഏരിയാ കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News