Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ലോക ഫുട്‍ബോൾ താരങ്ങൾ സൗദിയിൽ ചേക്കേറുന്നു,റൊണാൾഡോയ്ക്ക് പിന്നാലെ നെയ്‌മറും സൗദി ക്ലബ്ബിലേക്ക്

August 14, 2023

August 14, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
റിയാദ് : ലോകഫുട്ളിബോളിലെ മിന്നും താരങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി സൗദിയിൽ ചേക്കേറുന്നതായി റിപ്പോർട്ട്.വൻ തുക മുടക്കിയാണ് സൗദി ക്ലബുകൾ കാൽപന്തുകളിയിലെ വിശ്വ താരങ്ങളെ സ്വന്തമാക്കുന്നത്.

റൊണാൾഡോ,കരീം ബെൻസാമെ എന്നിവർക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മാറും സൗദി പ്രോ ലീഗിലേക്ക് ചേക്കേറുന്നതായുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 98.5 മില്യൻ ഡോളറിനാണ് നെയ്മാറെ പിഎസ്ജിയില്‍നിന്ന് അല്‍ ഹിലാല്‍ ടീമിലെത്തിക്കുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും ധാരണയിലെത്തി.  

പിഎസ്ജി വിടാന്‍ തീരുമാനിച്ച നെയ്മാര്‍ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് താരം സൗദി പ്രോ ലീഗിൽ കളിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അല്‍ ഹിലാലില്‍ 88 മില്യൻ ഡോളറായിരിക്കും നെയ്മാര്‍ക്ക് സീസണിലെ പ്രതിഫലം. ഫുട്ബോൾ ട്രാൻഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയാണ് നെയ്മാറുടെ സൗദി പ്രോ ലീഗിലേക്കുള്ള ചുവടുമാറ്റം ആദ്യം പുറത്തുവിട്ടത്.

2017ല്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് നെയ്മാര്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. ക്ലബ്ബിനൊപ്പം ആറ് സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സീസണൊടുവില്‍ ക്ലബ്ബ് വിട്ടതോടെയാണ് പിഎസ്ജി വിടാനുള്ള തീരുമാനം നെയ്മാര്‍ ഉറപ്പിച്ചത്. അതേസമയം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്ജിയിൽ തുടരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News