Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാൻ ശ്രമം; ആലപ്പുഴക്കാരിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യൂറോ
നെടുമ്പാശ്ശേരി  : ​ബഹ്‌റൈനിൽ നിന്നെത്തിയ യുവതിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു.അമ്മ മരിച്ചുപോയെന്നും, അമ്മയെ അവസാനമായി കാണാനെത്തിയതാണെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാൻ ശ്രമിച്ച യുവതിയുടെ കൈവശമുണ്ടായിരുന്ന 25.75 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്.

ഇൻഡിഗോ വിമാനത്തിൽ ബഹ്‌റൈനിൽ നിന്ന് കൊച്ചിയിൽ എത്തിയ ആലപ്പുഴ സ്വദേശിനി റജുലയാണ് പിടിയിലായത്. 518 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

കസ്റ്റംസിന്റെ ഡ്യൂട്ടി സമയം മാറുന്ന സമയത്തായിരുന്നു ഇവർ എത്തിയത്. തിരക്കുകൂട്ടി ഗ്രീൻ ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു റജുല. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ്, ഇവരെ വിശദമായി പരിശോധിച്ചു.  തുടർന്നാണ് റജുലയിൽ നിന്ന് സ്വർണം കണ്ടെത്തിയത്. ഷൂസിനുള്ളിൽ കറുത്ത കവറിൽ പൊതിഞ്ഞാണ്‌ 275 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചത്. കൂടാതെ,  253 ഗ്രാം തൂക്കം വരുന്ന അഞ്ച് വളകളും ഒരു മാലയും ഇവർ അണിഞ്ഞിരുന്നതായും ഉദ്യോ​ഗസ്ഥർ കണ്ടെത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News