Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കഴിഞ്ഞ ദിവസം ഖത്തർ സന്ദർശിച്ച് മടങ്ങിയ ഈരാറ്റുപേട്ട സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

August 07, 2023

August 07, 2023

ന്യൂസ്‌റൂം ബ്യൂറോ

മനാമ: കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ അനി എന്ന അനിൽ വെട്ടിക്കൽ (49) ബഹ്‌റൈനിൽ അന്തരിച്ചു. നടയ്ക്കൽ വെട്ടിക്കൽ പരേതനായ അബ്ദുൾ റഹീമിന്റെ മകനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഗുദൈബിയയിലെ അൽ ഹിലാൽ ആശുപത്രിയിലായിരുന്നു.  മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. 

നിഷ യൂനിഫോംസ് ജി.സി.സി മാനേജറായി പ്രവർത്തിക്കുകയായിരുന്നു. ഇന്നലെയാണ് ഖത്തറിൽ നിന്ന് ബഹ്‌റൈനിലെത്തിയത്. നേരത്തെ യു.എ.ഇയിലായിരുന്നു. മാതാവ്: ബൽകീസ്.  ഭാര്യ: രഹന കീഴേടത്ത്. മൂന്ന് മക്കളുണ്ട്.
 
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News