Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയില്‍ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ഫീസ് നിശ്ചയിച്ചു

February 28, 2024

news_malayalm_saudi_fixed_fees_for_domestic_workers_hiring

February 28, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ് : സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസ് നിശ്ചയിച്ചു. സൗദി ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴിലെ മുസാനെദ് പ്ലാറ്റ്‌ഫോമിലൂടെയുള്ള തൊഴിലാളി നിയമനത്തിന്റെ ഫീസ് സംബന്ധിച്ച വിശദാംശങ്ങളും അതോറിറ്റി പുറത്തുവിട്ടു. ആറ് രാജ്യങ്ങളിലെ തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള ശരാശരി ഫീസ് പരിധിയാണ് നിശ്ചയിച്ചത്. 

ഉഗാണ്ടയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തിന് പരമാവധി ഫീസ് 8,300 റിയാല്‍ മുതല്‍ ശരാശരി 6,635 വരെയും എത്യോപ്യയ 5,900 റിയാല്‍- 5250 റിയാല്‍, കെനിയ 9000 റിയാല്‍ - 7,609, ബംഗ്ലാദേശ് 11,750 റിയാല്‍ - 9,276 റിയാല്‍, ശ്രീലങ്ക 13,800 റിയാല്‍ - 13,446 റിയാല്‍, ഫിലിപ്പീന്‍സ് 14,700- 14447 എന്നിങ്ങനെയാണ് നിശ്ചയിച്ചത്. 

ഗാര്‍ഹിക തൊഴിലാളികളുമായി ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാമെദിലൂടെയാണ് കരാര്‍ നടത്തേണ്ടതെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍, വിസ ഇഷ്യു ചെയ്യല്‍, കരാര്‍, എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ മുസാനെദിലൂടെ ലഭ്യമാകും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News