Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയില്‍ ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു 

April 20, 2024

news_malayalam_malayali_women_died_in_saudi_arabia

April 20, 2024

ന്യൂസ്‌റൂം ഡെസ്‌ക്

യാബു: സൗദി അറേബ്യയിലെ യാംബുവില്‍ ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. വേങ്ങര, അരീക്കുളം സ്വദേശിനി പാത്തുമ്മ (63)യാണ് മരിച്ചത്. യാംബുവിലുള്ള മകന്റെ വീട്ടില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ കുടുംബത്തിനൊപ്പം ഉംറയും മദീന സന്ദര്‍ശനവും നിര്‍വഹിച്ച ശേഷം മകനോടൊപ്പം യാംബുവില്‍ താമസിക്കുകയായിരുന്നു. മകന്‍ ടി.ഷറഫുദ്ദീന്‍ യാംബുവിലെ 'മാതാ ജിപ്‌സം' കമ്പനിയില്‍ അക്കൗണ്ടന്റാണ്. മെയ് 12ന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. 

ഭര്‍ത്താവ്: പരേതനായ തച്ചപ്പറമ്പന്‍ കുഞ്ഞാലന്‍, മറ്റു മക്കള്‍: ജാഫര്‍ ഷരീഫ്, ഷംസുദ്ദീന്‍. യാംബു ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാംബുവില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News