Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റിയാദില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

April 24, 2023

April 24, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് യുവതിയും ബാലികയും മരിച്ചു. മലപ്പുറം കൊടക്കാടി ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിനത്ത്(32),  മലപ്പുറം ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാഖിന്റെയും ഫാത്തിമ റൂബിയുടെയും മകള്‍ ഫാത്തിമ സൈശ(3) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ അല്‍ ഖസ്‌റയിലായിരുന്നു അപകടം. ജിദ്ദയില്‍ പ്രവാസികളായ ഇവര്‍ പെരുന്നാള്‍ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു.

മൃതദേഹങ്ങള്‍ അല്‍ ഖസ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിക്കാനും സഹായത്തിനുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഹമീദ് പെരുവള്ളുര്‍, ത്വാഇഫ് കെ.എം.സി.സി, ജലീല്‍ റുവൈദ എന്നിവര്‍ രംഗത്തുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News