Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ വാഹനാപകടം,തമിഴ്‌നാട് സ്വദേശികളായ അമ്മയും മകളും മരിച്ചു

October 13, 2021

October 13, 2021

ദമ്മാം : റിയാദിൽ നിന്നും ദമ്മാമിലേക്ക് പോവുകയായിരുന്ന തമിഴ് കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് അമ്മയും മകളും മരിച്ചു.തമിഴ്‌നാട് മധുരൈ സ്വദേശി കനകസബാപതിയുടെ ഭാര്യ മലർചെൽവി(45)മകൾ ശ്യാമ(25) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം റിയാദിൽ നിന്ന് 200 മീറ്റർ അകലെ അൽ ദഹു പ്രദേശത്താണ് അപകടമുണ്ടായത്.

റിയാദിൽ നിന്ന് അൽകോബാറിലേക്ക് പോവുകയായിരുന്നു കുടുംബം.ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രെയിലർ ഇടിച്ചാണ് അപകടമുണ്ടായത്.കനഗസബാപതിക്കും പരിക്കേറ്റിട്ടുണ്ട്.അമേരിക്കയിൽ പഠിക്കുന്ന മകൾ ശ്യാമ സന്ദർശക വിസയിൽ സൗദിയിൽ എത്തിയതാണ്.മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഇന്നത്തെ വിനിമയ നിരക്ക് ഒരു ഖത്തർ റിയാലിന് 20.50-ആപ് 20.56  


Latest Related News