Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഹോം ഡെലിവറി : അമിത നിരക്ക് ഈടാക്കരുതെന്ന് ഖത്തർ വാണിജ്യമന്ത്രാലയം

April 08, 2020

April 08, 2020

ദോഹ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഖത്തറിലെ ഹോം ഡെലിവറി സര്‍വീസ് കമ്പനികള്‍ക്കും ഇ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും ഖത്തര്‍ വ്യവസായ വാണിജ്യ മന്ത്രാലയം പുതിയ നിബന്ധനകളേര്‍പ്പെടുത്തി. വീട്ടിലെത്തിച്ചു നല്‍കുന്ന ഒരു ഉൽപ്പന്നത്തിന് പത്ത് റിയാലിലധികം ഡെലിവറി സര്‍വീസ് ചാര്‍ജ്ജായി ഈടാക്കരുതെന്നാണ് പ്രധാന നിബന്ധന.

വ്യാപാരസ്ഥാപനങ്ങള്‍ക്കും പര്‍ച്ചേയ്സിങിനും നിയന്ത്രണങ്ങള്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്ത് ഹോം ഡെലിവറി സര്‍വീസുകള്‍ക്കും ഇ മാര്‍ക്കറ്റിനും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.അവസരം മുതലാക്കി ചില കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന പ്രവണത ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.

കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ട നിരക്കും പുനക്രമീകരിച്ചിട്ടുണ്ട്.പുതിയ അറിയിപ്പുകളുണ്ടാകുന്നത് വരെ ഈ നിരക്കുകളില്‍ വര്‍ധന വരുത്തുന്നത് കുറ്റകരമായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക. 


Latest Related News