Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |
ഇന്ത്യൻ തടവുകാർക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇന്ത്യൻ ജയിലുകളിൽ അനുഭവിക്കാം,നടപടികൾ പുരോഗമിക്കുന്നതായി വി.മുരളീധരൻ

December 10, 2022

December 10, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : 8,000 ഇന്ത്യക്കാർ നിലവിൽ വിദേശ ജയിലുകളിൽ തടവിൽ കഴിയുന്നുണ്ടെന്നും ഇതിൽ 4,389 പേർ ഗൾഫ് രാജ്യങ്ങളിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.

മന്ത്രാലയത്തിൽ ലഭ്യമായ വിവരമനുസരിച്ച്,നിലവിൽ വിദേശ ജയിലുകളിൽ വിചാരണ തടവുകാർ ഉൾപ്പെടെയുള്ള ഇന്ത്യൻ തടവുകാരുടെ എണ്ണം 8441 ആണ്. അതിൽ 4,389 പേർ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലാണ്. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി വി. മുരളീധരൻ പറഞ്ഞു.

യുഎഇ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് ഇന്ത്യൻ ജയിലുകളിൽ ബാക്കിയുള്ള ശിക്ഷ അനുഭവിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി, 2011 നവംബർ 23 ന് ഒപ്പുവച്ച ടിഎസ്പി കരാർ പ്രകാരം ഇന്ത്യൻ, യുഎഇ പൗരന്മാർക്ക്  അവരവരുടെ രാജ്യത്ത് ശേഷിക്കുന്ന കാലം ജയിൽ ശിക്ഷ അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം മറുപടി നൽകി.

ടി എസ് പി ഉടമ്പടി പ്രകാരം ശിക്ഷിക്കപ്പെട്ട വ്യക്തിയെ അയാളുടെ രാജ്യത്തേക്ക് മാറ്റുന്നതിന് ചില നടപടിക്രമങ്ങൾ ആവശ്യമുണ്ട്. തടവുകാരൻ അതിന് സന്നദ്ധത അറിയിക്കുന്നതിനോടൊപ്പം, സ്വീകരിക്കാൻ അതത് രാജ്യങ്ങളുടെ സമ്മതവും വേണം. ശിക്ഷിക്കപ്പെട്ട വ്യക്തികളെ കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ രേഖകളും അഭ്യർത്ഥനകളും യുഎഇക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News