Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മിഡിലീസ്റ്റിലെ വലിയ റേഡിയോ ടെലിസ്‌കോപ് സൗദി അറേബ്യയില്‍ പ്രവര്‍ത്തന സജ്ജമായി

May 09, 2023

May 09, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: മിഡിലീസ്റ്റിലെ വലിയ റേഡിയോ ടെലിസ്‌കോപ് പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി സൗദി അറേബ്യ. ഹാ ഇല്‍ നഗരത്തിലെ മഷര്‍ നാഷനല്‍ പാര്‍ക്കിലാണ് 20 മീ. വ്യാസമുള്ള ഉപകരണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ ആകാശ നിരീക്ഷണം സാധ്യമാക്കുന്ന ജ്യോതിശാസ്ത്ര ഉപകരണമായ റേഡിയോ ടെലിസ്‌കോപിന്റെ സാങ്കേതിക പരിശോധന പൂര്‍ത്തിയായാല്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് സൗദി അമേച്വര്‍ റേഡിയോ സൊസൈറ്റി വക്താക്കള്‍ അറിയിച്ചു.

ഹാ ഇല്‍ മുനിസിപ്പാലിറ്റിയുടെ പൂര്‍ണ സഹകരണത്തോടെയാണ് മിഡിലീസിറ്റിലെ ജ്യോതിശാസ്ത്ര മേഖലയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കാന്‍ വഴിവെക്കുന്ന റെഡിയോ ടെലിസ്‌കോപിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് സൗദി അമേച്വര്‍ റേഡിയോ സൊസൈറ്റി ചെയര്‍മാന്‍ ബദര്‍ ബിന്‍ ഫഹദ് ബിന്‍ ഫൈസല്‍ പറഞ്ഞു. 2030ലെ ജ്യോതിശാസ്ത്ര പദ്ധതിയിലെ ലക്ഷ്യങ്ങളില്‍ മുഖ്യമായ ഒന്നാണ് വിപുലമായ റേഡിയോ ടെലിസ്‌കോപ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News