Breaking News
സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു |
പരിക്കേറ്റ അർജന്റീന ഖത്തറിൽ തോറ്റുമടങ്ങുമോ,ആശങ്കയോടെ ലയണൽ മെസ്സി

October 15, 2022

October 15, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച ലയണൽ മെസ്സി ഖത്തർ ലോകകപ്പിൽ തന്റെ ടീമിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന കാര്യത്തിലും ആശങ്ക പങ്കുവെച്ചു.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സി ഡയറക്‌ടിവി സ്‌പോർട്‌സിനോടാണ്  ഇക്കാര്യത്തിലുള്ള തന്റെ ആശങ്ക പങ്കുവെച്ചത്.ലോകകപ്പ് ഏതാനും വിളിപ്പാടകലെ നിൽക്കെഅർജന്റീനയുടെ ദേശീയ താരങ്ങളായ  എയ്ഞ്ചൽ ഡി മരിയയ്ക്കും പൗലോ ഡിബാലയ്ക്കും അടുത്തിടെയുണ്ടായ പരിക്കുകളിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാലിലുണ്ടായ പരിക്ക് കാരണം പി‌എസ്‌ജിയുടെ അവസാന രണ്ട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിരുന്നു.

"തീർച്ചയായും പ്രധാന താരങ്ങളുടെ പരിക്കിൽ ആശങ്കയുണ്ട്. മുൻ ടൂർണമെന്റുകളിൽ നിന്ന്  വ്യത്യസ്തമായ ഒരു ലോകകപ്പാണ് ഇത്, നിങ്ങളെ ബാധിക്കുന്ന ചെറിയകാര്യം പോലും പുറത്തേക്കുള്ള വഴിയാകും"-അദ്ദേഹം പറഞ്ഞു.ലോകകപ്പ് അടുത്തെത്തി നിൽക്കുമ്പോഴുണ്ടായ പരിക്കിന്റെ തീവ്രത അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്ന് മെസ്സി വ്യക്തമാക്കി.

"ലോകകപ്പ് ആകുമ്പോഴേക്കും രണ്ടുപേരും സുഖം പ്രാപിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു,സുഖം പ്രാപിക്കാൻ ധാരാളം സമയമുണ്ട്. നമുക്കെല്ലാവർക്കും നല്ല ആരോഗ്യത്തോടെ അവിടെയെത്താൻ കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു."മെസ്സി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News