Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
തനത് അറേബ്യൻ അനുഭവങ്ങൾ വേണോ,ലോകകപ്പിനായി ഖത്തറിൽ വരുന്നവർ സൗദിയും സന്ദർശിക്കണമെന്ന് ലയണൽ മെസ്സി

October 09, 2022

October 09, 2022

ന്യൂസ്‌റൂം ബ്യുറോ 
ജിദ്ദ : ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് വരുന്നവർ സൗദി അറേബ്യ കൂടി സന്ദർശിക്കണമെന്നും തനത് അറേബ്യൻ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇത് നിർബന്ധമാണെന്നും അർജന്റീനൻ താരം ലയണൽ മെസ്സി.നേരത്തെ ജിദ്ദ സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രത്തോടൊപ്പം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മെസ്സി ഇക്കാര്യം ആവശ്യപ്പെട്ടത്.നിലവിൽ സൗദി ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് അദ്ദേഹം.

"നിങ്ങൾ ലോകകപ്പ് കാണാനാണ് വരുന്നതെങ്കിൽ, നിങ്ങൾക്ക് ആധികാരികമായ ഒരു അറേബ്യൻ അനുഭവം വേണം. സൗദി നിങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നതൊന്നും നഷ്‌ടപ്പെടുത്തരുത്!'-അദ്ദേഹം കുറിച്ചു.

ഇക്കഴിഞ്ഞ മേയ് പത്തിനാണ് സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖാത്തിബ് മെസിയെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍ രാജ്യമായ സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം നല്‍കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ ആരാധകർക്ക് വിസയില്ലാതെ തന്നെ സൗദിയിൽ പ്രവേശിച്ച്  സൗദി അറേബ്യയിൽ രണ്ടുമാസം തങ്ങാനുള്ള വിസ നേടാൻ അവസരമുണ്ട്.

ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം പ്രത്യേകം അപേക്ഷ നൽകിയാലാണ് ഹയ്യ കാർഡ്  ലഭിക്കുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News