Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
2015 ലെ ദോഹ-കൊച്ചി വിമാനത്തിന്റെ സാഹസിക ലാന്റിംഗ് സിനിമയാവുന്നു,ബച്ചൻ നായകനാകുന്ന സിനിമ ഉടൻ തിയേറ്ററുകളിലെത്തും 

April 18, 2021

April 18, 2021

മുംബൈ : 2015 ലെ ജെറ്റ് എയർവേയ്‌സ് ദോഹ-കൊച്ചി വിമാനത്തിന്റെ യാത്രയെ ആസ്പദമാക്കി അജയ് ദേവ്ഗൺ ഒരുക്കുന്ന ബോളിവുഡ് സിനിമ 'മെയ് ഡേ'യുടെ ചിത്രീകരണം തുടങ്ങി.അമിതാഭ് ബച്ചനാണ് ചിത്രത്തിൽ നായകനാകുന്നത്.അജയ് ദേവ്ഗൺ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമിക്കുന്നതെന്ന് ബോളിവുഡ് ഹംഗാമയെ ഉദ്ധരിച്ച് ദി ഫ്രീ പ്രസ്സ് ജേർണൽ റിപ്പോർട്ട് ചെയ്തു.

2015 ലെ ജെറ്റ് എയർവേയ്‌സ് ദോഹ-കൊച്ചി വിമാനത്തിന്റെ യാത്രയെ ആസ്പദമാക്കിയാണ് മെയ്ഡേയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.250 കിലോ ഇന്ധനം മാത്രം ശേഷിക്കേ നിരവധി ശ്രമങ്ങൾക്ക് ശേഷം വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്നാണ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.2015 ലാണ് സംഭവം നടന്നത് . വിമാനത്തിൽ 150 ഓളം യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. അത്യന്തം അപകടകരമായ നിരവധി ലാൻഡിംഗ് ശ്രമങ്ങൾക്കൊടുവിലാണ് അവസാനം വിമാനം ഇറക്കിയതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ സർക്കാരിന് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.കൊച്ചിയിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഏറെ നേരം നീണ്ട ആശങ്കകൾക്കും ആകാംക്ഷയ്ക്കും ഒടുവിലാൻ തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞത്. എന്നാൽ ചിത്രത്തിൽ ദില്ലിയിൽ നിന്ന് മുംബയിലേക്കുള്ള വിമാനയാത്രക്കിടെയുണ്ടാവുന്ന സാഹസിക മുഹൂർത്തങ്ങളാണ് പ്രമേയമാകുന്നത്.ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.

അജയ് സംവിധാനം ചെയ്ത് നിർമ്മിച്ച മേയ് ഡേയിൽ ആംഗിര ധാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാരി മിനാറ്റി എന്നറിയപ്പെടുന്ന യൂട്യൂബർ അജെ നഗർ ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ അഭിനയിക്കും.2020 ഡിസംബറിൽ മെയ്ഡേ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഇതിനകം തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഏപ്രിൽ അവസാനത്തോടെ നടക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കാരണം ചിത്രീകരണം നിർത്തിവയ്ക്കാൻ അജയ് ദേവ്ഗൺ തീരുമാനിക്കുകയായിരുന്നു.

ബോളിവുഡ് വളരെയധികം പ്രതീക്ഷയോടെയാണ് മെയ്ഡേ കാത്തിരിക്കുന്നത് എന്ന്  ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News