Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ നിന്ന് ഈജിപ്ത് വരെ ചെങ്കടൽ നീന്തിക്കയറി ഒരു വനിത,റെക്കോർഡുമായി മറിയം ബിൻ ലാദൻ

October 18, 2022

October 18, 2022

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : സൗദി അറേബ്യയ്ക്കും ഈജിപ്തിനുമിടയിൽ ചെങ്കടൽ നീന്തിക്കടക്കുന്ന ആദ്യ അറബ് വനിതയായി സൗദി ദന്തഡോക്ടറും സർട്ടിഫൈഡ് എൻഡുറൻസ് നീന്തൽ താരവുമായ ഡോ മറിയം സാലിഹ് ബിൻ ലാദൻ ചരിത്രം കുറിച്ചു.

ചെങ്കടലിൽ സ്രാവുകളുടെ അപായ ഭീഷണിയുണ്ടായിട്ടും ഒൻപത്  കിലോമീറ്റർ പുറംകടൽ കടന്ന് സൗദി നീന്തൽ താരം നാല് മണിക്കൂറിനുള്ളിൽ തന്റെ യാത്ര പൂർത്തിയാക്കിയതായി 'സ്കൂപ്പ് എംപയർ' റിപ്പോർട്ട് ചെയ്തു.കൂറ്റൻ സ്രാവുകളെ മൂന്ന് മീറ്ററോളം അകറ്റിനിർത്തുന്ന പ്രത്യേക ഉപകരണം അവർ ഉപയോഗിച്ചിരുന്നതായും ഒരു ഘട്ടത്തിൽ ഉപകരണം തകരാറിലായതായും റിപ്പോർട്ടിൽ പറയുന്നു.

ഈജിപ്തിലെ ഷാം എൽ-ഷൈഖിൽ നടക്കാനിരിക്കുന്ന COP27 യോഗത്തിന് മുന്നോടിയായി പവിഴപ്പുറ്റുകളുടെ അപകടസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി  ബ്രിട്ടീഷ്-ദക്ഷിണാഫ്രിക്കൻ എൻഡ്യൂറൻസ് നീന്തൽക്കാരനും യുഎൻ രക്ഷാധികാരിയുമായ ലൂയിസ് പഗും മറിയം ബിൻ ലാദനോടൊപ്പം സാഹസിക നീന്തലിൽ പങ്കെടുത്തു.ഇതോടെ, സൗദിയിൽ നിന്ന് ഈജിപ്തിലേക്ക് നീന്തുന്ന ആദ്യത്തെ അറബ്, സൗദി, വനിതയായി മറിയം മാറിയെന്ന് പഗ് പറഞ്ഞു.

'ഈ അപൂർവ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്.സ്രാവ് പ്രതിരോധ കവചമില്ലാതെ ഈ നീന്തൽ നടത്താനാവുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ നമ്മുടെ കംഫർട്ട് സോണുകളിൽ നിന്ന് നമ്മെത്തന്നെ മാറ്റി നിർത്തുന്നതാണ് നമ്മെ കൂടുതൽ ശക്തരാക്കുന്നത്."ഡോ മറിയം സാലിഹ് ബിൻ ലാദൻ പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

2016ൽ 11 മണിക്കൂറും 41 മിനിറ്റും കൊണ്ട് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ സൗദി വനിതയെന്ന ബഹുമതിയും മറിയം സ്വന്തമാക്കിയിരുന്നു.സിറിയയിൽ നിന്നുള്ള അനാഥരായ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള  പരമ്പരയുടെ ഭാഗമായാണ് അവർ ഈ വെല്ലുവിളി ഏറ്റെടുത്തത്.ആ വർഷം ആദ്യം തെംസ് നദിയുടെ 101 മൈൽ ഔദ്യോഗികമായി നീന്തുന്ന ആദ്യ വനിത എന്ന  ലോക റെക്കോർഡും അവർ സ്ഥാപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News