Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ അൽ അഹ്സയിൽ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു,മരിച്ചത് തിരുവനന്തപുരം സ്വദേശി

July 15, 2023

July 15, 2023

ന്യൂസ്‌റൂം ബ്യുറോ
അൽ അഹ്‌സ:  ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു.തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട്‌ താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരിച്ചത്. ഭാര്യ: നജീമാ ബീവി. മക്കൾ: മുഹമ്മദ്‌ അജ്മൽ, അൽസൽന, അഫ്സൽ.

വെള്ളിയാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ അജ്മൽ ഷാജഹാൻ ഉൾപ്പെടെ 10 പേരാണ് വെന്തു മരിച്ചത്. ബാക്കിയുള്ള ഒൻപത് പേരും ബംഗ്ലാദേശ് സ്വദേശികൾ ആണെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. വര്‍ക് ഷോപ്പിന് മുകളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവരെല്ലാം. വർക് ഷോപ്പ് ജീവനക്കാരായ ഇവർ വെള്ളിയാഴ്ച അവധിയായതിനാല്‍ പുലര്‍ച്ച വരെ ജോലി ചെയ്തിരുന്നു. തുടർന്ന് ഉറങ്ങുമ്പോഴാണ് തീ പടർന്നത്. വര്‍ക് ഷോപ്പിൽ നിന്ന് പരിസരത്തേയ്ക്കും തീ പടർന്നു.

വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പത്തോളം അഗ്നിശമനാ വിഭാഗമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തുടർന്ന് മുകളിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് മൃതദേഹങ്ങൾ മാറ്റുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News