Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പക്ഷാഘാതത്തെ തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി നിര്യാതനായി

July 15, 2022

July 15, 2022

റിയാദ്:പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് മൈലാമ്പാടം സ്വദേശി അബ്ദുൽ നാസർ മണ്ണെങ്കായി (51) ആണ് റിയാദ് മലസ് നാഷണൽ കെയർ ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്ന് അവധികഴിഞ്ഞെത്തി നാല് ദിവസം പിന്നിട്ടപ്പോൾ പക്ഷാഘാതം സംഭവിക്കുകയായിരുന്നു.

ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ തുടരുകയുമായിരുന്നു. 20 ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന അബ്ദുൽ നാസർ വ്യാഴാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. തുടർചികിത്സക്കായി ജൂലൈ 21ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്. 28 വർഷമായി സൗദിയിലുള്ള അബ്ദുൽ നാസർ സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫ്‌ ആയി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: കുഞ്ഞീത് ഹാജി. മാതാവ്: സൈനബ. ഭാര്യ: റംല കോളശീരി. മക്കൾ: മുഹമ്മദ്‌ നിഷാദ്, മുഹമ്മദ്‌ ഷിബിലി, ഫാത്തിമ ലിൻഷാ, ഷദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനോപ്പം നൗഷാദ് കാടാമ്പുഴ, അഷറഫ് മണ്ണാർക്കാട്, ശിഹാബ് പുത്തേഴത് തുടങ്ങിയവർ രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News