Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിലെ ഖത്തീഫില്‍ എറണാംകുളം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

March 18, 2023

March 18, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: സൗദിയിലെ ഖത്തീഫില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൂന്നുമാസങ്ങള്‍ക്കുമുമ്പ് പുതിയ വിസയില്‍ ഖത്തീഫിലെത്തിയ എറണാംകുളം കോതമംഗലം സ്വദേശി കരമൊലാല്‍ വീട്ടില്‍ അബ്ദുള്ള സലീമിനെ(22)യാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
 
അബ്ദുള്ള സിലീം, ജോലിക്ക് പോകാന്‍ വിമുഖത കാണിച്ചിരുന്നതായും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനുവേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ബാത്ത്‌റൂമില്‍ കയറിയ അബ്ദുള്ള സലീം, വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും എത്തി വാതില്‍ പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. കൈയിലെ ഞരമ്പു മുറിച്ച നിലയിലാണ് അബ്ദുള്ള സലീമിനെ കണ്ടെത്തിയത്.
 
പിതാവ്: സലിം അലിയാര്‍, മാതാവ്: ആമിന
മൃതദേഹം നാട്ടിലെത്തക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News