Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
വിനോദസഞ്ചാരികൾക്ക് ആശ്വാസ വാർത്ത; ഫ്‌ളൈ നാസ് ടിക്കറ്റുകൾ ഇനി മുതൽ തവണ വ്യവസ്ഥയിൽ 

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യൂറോ 

ജിദ്ദ - സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ്  ടിക്കറ്റുകൾ തവണ വ്യവസ്ഥയിൽ അടക്കാൻ സൗകര്യമൊരുക്കി അധികൃതർ. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും മുൻനിര ഷോപ്പിംഗ്, ധനസേവന ആപ്പ് ആയ ടാബിയും ഫ്‌ളൈ നാസും ചേർന്നാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം ടിക്കറ്റ് നിരക്കുകൾ പലിശയില്ലാതെ നാലു ഗഡുക്കകളായി അടക്കാൻ ഫ്‌ളൈ നാസ് യാത്രക്കാർക്ക് സാധിക്കുന്നതായിരിക്കും. 

ലോകത്ത് വിമാന യാത്രകൾക്കുള്ള ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ അനുയോജ്യമായ സമയത്താണ് ഈ സേവനം കമ്പനി ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാനും വഴക്കം നൽകാനുമാണ് ഫ്‌ളൈ നാസിന്റെ ഈ പുതിയ സേവനം ലക്ഷ്യമിടുന്നത്. 

ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ബജറ്റ് വിമാന കമ്പനിയായും, മധ്യപൗരസ്ത്യദേശത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായും തുടർച്ചയായി ആറാം തവണയും ഫ്‌ളൈ നാസിനെ സ്‌കൈ ട്രാക്‌സ് തിരഞ്ഞെടുത്തിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ 70 ലേറെ നഗരങ്ങളിലേക്ക് ആഴ്ചയിൽ 1,500-ലധികം സർവീസുകൾ നടത്തുന്ന ഫ്‌ളൈ നാസിനു കീഴിൽ 51 വിമാനങ്ങളാണുള്ളത്. 2030-ഓടെ ഫ്‌ളൈ നാസ് സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 165 ആയി കൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ ഫ്‌ളൈ നാസ് വരുമാനം 46 ശതമാനമായും,  യാത്രക്കാരുടെ എണ്ണം 26 ശതമാനമായും, സീറ്റ് ശേഷി 19 ശതമാനമായും വർധിച്ചിട്ടുണ്ട്. ആറു മാസത്തെ കാലയളവിൽ 50 ലക്ഷം പേരാണ് ഫ്‌ളൈ നാസ് സർവീസുകളിൽ യാത്ര ചെയ്‌തത്‌ . വിമാനങ്ങളുടെ എണ്ണത്തിൽ 19 ശതമാനം വർധനവുമുണ്ടായി. ഈ വേനൽക്കാലത്ത് പത്തു നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് പുതുതായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഹജ് സീസണിൽ 13 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷം ഹജ് തീർഥാടകർക്കാണ് ഫ്ളൈ നാസ് യാത്രാ സൗകര്യം ഒരുക്കിയിരുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News