Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലപ്പുറം സ്വദേശിയായ യുവാവിനെ റിയാദിൽ കാണാതായതായി പരാതി

September 26, 2022

September 26, 2022

ന്യൂസ്‌റൂം ബ്യുറോ 
റിയാദ്: മലപ്പുറം അരിപ്ര മാമ്പ്ര ഹംസത്തലിനെ  ഈ മാസം 14 മുതല്‍ കാണാതായതായി ബന്ധുക്കളുടെ പരാതി.ജോലി ചെയ്യുന്ന നസീമിലെ ബഖാലയില്‍ നിന്ന് ഉച്ചക്ക് പുറത്തിറങ്ങിയ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.. സ്പോണ്‍സര്‍ പോലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഏതാനും ദിവസം മുമ്പ് വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും സംസാരത്തിനിടെ ഫോണ്‍ കട്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിയാദിലെ എക്സിറ്റ് 15 ലെ നസീമിലെ ശാര ഹംസയിലാണ് താമസം. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ പോലീസിലും മറ്റും അന്വേഷണം നടത്തിവരുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00966 55 9394 657, 00966 57 2524 534, 00966 54 503 4213 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News