Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
മലപ്പുറം സ്വദേശി സൗദിയിലെ ജിസാനിൽ നിര്യാതനായി

May 23, 2023

May 23, 2023

ന്യൂസ്‌റൂം ബ്യുറോ
ജിസാൻ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിസാനിലെ അല്‍ ആര്‍ദയില്‍ നിര്യാതനായി. പെരുവള്ളൂര്‍ ചുള്ളിയാലപ്പുറം സ്വദേശി മുഹമ്മദ് ബഷീര്‍ പുളിക്കതുമ്പയിൽ  (57) ആണ് മരിച്ചത്.

അല്‍ ആര്‍ദയില്‍ ജോലിചെയ്യുന്ന ബഷീറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജിസാൻ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. 38 വര്‍ഷത്തോളമായി ജിസാനില്‍ പ്രവാസിയാണ്.

പിതാവ്: മൊയ്തീൻകുട്ടി. മാതാവ്: ഖദീജ. ഭാര്യ: മൈമൂന. മക്കള്‍: സിറാജ്, നിസാം, സിയാദ്, ഖദീജ ഷംല, റിൻഷ. സഹോദരങ്ങള്‍: സലിം, മുജീബ് (ഇരുവരും ജിസാൻ), നാസര്‍ (ജിദ്ദ), അബ്ദുറഹ്മാൻ, റുഖിയ, ആരിഫ. ജിസാൻ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അല്‍ ആര്‍ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News