Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
വിസ പുതുക്കാൻ പോയി തിരിച്ചുവരുന്നതിനിടെ വാഹനാപകടം,മലപ്പുറം സ്വദേശിനി സൗദിയിൽ മരിച്ചു

March 12, 2023

March 12, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് :ബഹ്‌റൈനിൽ പോയി തിരിച്ചുവരുന്നതിനിടെ കാർ നിയന്ത്രണം വിട്ട്  മറിഞ്ഞ് മലപ്പുറം സ്വദേശിനി മരിച്ചു.സന്ദര്‍ശക വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.
സൗദിയിലെ അല്‍ഖര്‍ജ് സഹനയില്‍ താമസിക്കുന്ന മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ബഹ്‌റൈനിലേക്ക് പോയതായിരുന്നു. രാത്രി തിരിച്ചുവരുമ്പോള്‍ അല്‍ഖര്‍ജിന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മൃതദേഹം അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News