Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലപ്പുറം മൊറയൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ: മലപ്പുറം മൊറയൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി.ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മമൊറയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (62) ആണ് മരിച്ചത്.

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ജിദ്ദ ഹസൻ ഗസ്സാവി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (വ്യാഴാഴ്ച) രാവിലെ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.

35 വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയാണ്. പരേതനായ നടുത്തൊടി ഫഖ്‌റുദ്ധീൻ ആണ് പിതാവ്. അഞ്ച് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News