Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ കുത്തേറ്റു മരിച്ചു

August 04, 2021

August 04, 2021

ജിദ്ദ: മലപ്പുറം കോട്ടക്കല്‍ സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി ഉണ്ണീന്‍ നമ്ബ്യാടത്ത് (45) ആണ്‌ കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തിൽ  ജോലിക്കാരനായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ജിദ്ദ അല്‍ സാമിറിലാണ് സംഭവം. കമ്പനി കാശ് കളക്ഷന്‍ കഴിഞ്ഞു മടങ്ങവെ അജ്ഞാതര്‍ കുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു. കുത്തേറ്റ് കാറില്‍ മരിച്ച നിലയില്‍ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

സ്പോണ്‍സറും സുഹൃത്തുക്കളും ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് നേതാക്കളുമടക്കമുള്ളവര്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്കായി രംഗത്തുണ്ട്.


Latest Related News