Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മലപ്പുറം ഐക്കരപ്പടി സ്വദേശി ജിദ്ദയിൽ നിര്യാതനായി

June 03, 2023

June 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ജിദ്ദയില്‍ നിര്യാതനായി.

കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കിങ്‌ ഫഹദ് ആശുപത്രിയില്‍ പ്രവേശിച്ച്‌ ചികിത്സ തേടുന്നതിനിടെയാണ് മരണം. 30 വര്‍ഷത്തോളമായി ജിദ്ദയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഐ.സി.എഫ് പ്രവര്‍ത്തകനായിരുന്നു. പരേതനായ പൂളക്കുളങ്ങര മൊയ്‌ദീൻ കുട്ടിയുടെ മകനാണ്.

മലപ്പുറം കോണോംപാറ സ്വദേശി സ്വാബിറയാണ് ഭാര്യ. മക്കള്‍: ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്‌ഗാന.

മരുമക്കള്‍: അബ്ദുറഹ്മാൻ തലപ്പാറ, യാസിര്‍ വഴിക്കടവ്, മുനീര്‍ കുറ്റിപ്പാല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. ജിദ്ദ ഐ.സി.എഫ് വെല്‍ഫെയര്‍ സമിതി കണ്‍വീനര്‍ അബൂബക്കര്‍ ഐക്കരപ്പടി, മുഹമ്മദ് മുസ്തഫ എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാൻ രംഗത്തുണ്ട്.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News