Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
മിനിമം നിരക്ക് ആറ് റിയാൽ,ഖത്തറിന്റെ സ്വന്തം ഓൺലൈൻ ടാക്സിയായ കോലോ ഇന്നു മുതൽ 

October 01, 2020

October 01, 2020

ദോഹ : ഖത്തറിൽ ലിമോസിൻ ടാക്സി ഉടമകൾ ചേർന്ന് ആരംഭിച്ച കോലോ ടാക്‌സിയുടെ ഓൺലൈൻ ആപ് പ്രവർത്തന സജ്ജമായി.ഓൺലൈൻ ടാക്സി മേഖലയിലെ കുത്തക വത്കരണം തടയുന്നതോടൊപ്പം ഡ്രൈവർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ലക്ഷ്യമാക്കിയാണ് മലയാളികളുടെ കൂടി നേതൃത്വത്തിൽ പുതിയ ഓൺലൈൻ ടാക്സി കമ്പനിക്ക് രൂപം നൽകിയത്.തുടക്കത്തിൽ ഉപഭോക്താക്കൾക്ക് 25 ശതമാനം ആനുകൂല്യം നൽകിക്കൊണ്ട് മിനിമം നിരക്ക് ആറു റിയാലായി കുറച്ചാണ് സർവീസ് നടത്തുന്നത്.ആൻഡ്രോയിഡ്,ആപ്പിൾ പ്ലാറ്റ്‌ഫോമുകളിൽ കോലോ-colo-എന്ന് സേർച്ച് ചെയ്ത് പുതിയ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News