Breaking News
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം |
ലോകകപ്പിലും മലയാളികളുടെ അഭിമാന'മുണ്ട്',ഫാൻ നിറങ്ങളിൽ തനി മലയാളിയായി ആരാധകർ

November 28, 2022

November 28, 2022

അൻവർ പാലേരി 

ദോഹ : 'മലയാളികളുടെ അഭിമാനമുണ്ട്' ഒരു പരസ്യവാചകമാണെങ്കിലും വിശേഷാവസരങ്ങളിലെല്ലാം മുണ്ടുടുത്ത് തനി മലയാളിയാവാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ.ലോകമെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകർ ലോകകപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോഴും ഖത്തർ  മലയാളികൾ ഇതിന് മാറ്റമൊന്നും വരുത്തുന്നില്ല.കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ബ്രസീലിന്റെയും അർജന്റീനയുടേയും പോർചുഗലിന്റെയും ജർമനിയുടെയും ഫാൻ നിറങ്ങളിലുള്ള ഉടുമുണ്ടുകൾ ഒരുക്കിയാണ് ഖത്തർ  മലയാളികൾ ലോകകപ്പ് ഗാലറികളിലും വേറിട്ട കാഴ്ചായൊരുക്കുന്നത്.

ഖത്തറിൽ താമസിക്കുന്ന തൃശൂർ എഞ്ചിനിയറിങ് കോളേജിലെ പൂർവ വിദ്യാർത്ഥികളാണ് ലോകകപ്പിനായി കേരളത്തിന്റെ  'അഭിമാന മുണ്ടുകൾ' എത്തിച്ചത്.  വിവിധ ടീമുകളുടെ ഡിസൈനിലുള്ള  ജേഴ്സികളും ഷാളുകളും സ്കാർഫുകളുമൊക്കെ ലോകകപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നതിനിടെയാണ്  ഫാൻ മുണ്ടുകൾ ഖത്തറിൽ ട്രെൻഡ് ആകുന്നത്. മുണ്ടു ധരിച്ച ആളുകളുമായി ഫോട്ടോക്ക് പോസ് ചെയ്യാൻ നിരവധി ഫുട്ബോൾ ആരാധകരാണ് എത്തുന്നത് .മറ്റ് ഫാൻ വസ്ത്രങ്ങളെ അപേക്ഷിച്ച്  മുണ്ടുകൾ വ്യത്യസ്തമാണെന്ന്  ആരാധകർ പറയുന്നു.

ദോഹ ഡി റിങ് റോഡിലെ ലുലു മാൾ,ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ,സഫാരി മാൾ എന്നിവിടങ്ങളിൽ ഫാൻ മുണ്ടുകൾ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News