Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
റിയാദിൽ ഇന്ന് ഇതിഹാസ താരങ്ങളുടെ നേർക്കുനേർ പോരാട്ടം

January 19, 2023

January 19, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : ഖത്തർ ലോകകപ്പിലെ വാശിയേറിയ മത്സരങ്ങൾക്ക് ശേഷം റിയാദിൽ ഇന്ന് താരപ്പോരിന് വേദിയൊരുങ്ങുന്നു.ലയണല്‍ മെസ്സിയും കിലിയൻ എംബാപ്പയും നെയ്‌മറും ഉൾപെടുന്ന പി എസ് ജിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള സഊദി ആള്‍ സ്റ്റാര്‍ ഇലവനുമാണ് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്ന്  നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് മത്സരം.ഖത്തർ ആസ്ഥാനമായ ബി-ഇൻ സ്പോർട്സ് ചാനലിൽ മത്സരം തത്സമയം കാണാം.പി എസ് ജിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളിലും മത്സരം തത്സമയം കാണാം.

സൗദി ക്ലബുകളായ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ടീമുകളുടെ താരങ്ങളാണ് സഊദി ആള്‍ സ്റ്റാറിനു വേണ്ടി കളത്തിലിറങ്ങുക. സൗദിയിലെത്തിയ ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരം കൂടിയാകും ഇത്.

ഇതിനുമുമ്പ് രണ്ടു സൂപ്പർ താരങ്ങളുടെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലാം മെസ്സിക്കായിരുന്നു മുന്‍തൂക്കം. 16 തവണ മെസ്സിയുടെ ടീം ജയിച്ചപ്പോള്‍ 11 തവണയാണ് ക്രിസ്റ്റ്യാനോക്ക് ജയിക്കാനായത്. മെസ്സി 22 ഗോളുകളും ക്രിസ്റ്റ്യാനോ 21 ഗോളുകളും നേടിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News