Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യാംബുക്കാരുടെ കുതുബി അബുക്ക വിടവാങ്ങി

July 27, 2021

July 27, 2021

യാംബു:സൗദിയിലെ ആദ്യ കാല പ്രവാസി നാട്ടില്‍ നിര്യാതനായി.  യാംബു ഇസ്ലാമിക് സെന്റര്‍ ആക്ടിങ് പ്രസിഡന്റ്  കാച്ചിനിക്കാട് വടിശ്ശേരിക്കുളമ്പ് സ്വദേശി പെരിന്താറ്റിരി വടിശ്ശേരി അബുഹാജി എന്ന കുതുബി അബുക്ക(65) ആണ് നിര്യാതനായത്. നാലു പതിറ്റാണ്ട് സൗദി യാംബുവിലെ കുതുബി ട്രേഡേഴ്‌ലായിരുന്നു ജോലി. കഅബക്കകത്തു കയറി പ്രാര്‍ത്ഥിക്കാനവസരം ലഭിച്ച ആദ്യകാല പ്രവാസി മലയാളിയാണ് കുത്തുബിക്ക. ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവ സാനിധ്യമായിരുന്നു. പെരിന്താറ്റിരിയിലെ മദ്‌റസ, പള്ളി തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. യാംബു സമസ്ത ഇസ്ലാമിക് സെന്റര്‍, എസ്.ഐ,സി, കെ.എം.സി.സി, മുസ്ലീംലീഗ് സംഘാടകനും സജീവ പ്രവര്‍ത്തകനുമായിരുന്നു. പെരിന്താറ്റിരി മഹല്ല് കമ്മറ്റിയംഗം, പെരിന്താറ്റിരി അത്തിക്കാപറമ്പ ഇര്‍ഷാദുല്‍ അനാം പള്ളി കമ്മറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കാച്ചിനിക്കാട് പരേതരായവടിശ്ശേരി അലവി ഹാജിയുടേയും പെരിന്താറ്റിരിയിലെ പറമ്പാടന്‍ കുഞ്ഞാത്തുവിന്റേയും മകനാണ്, ഭാര്യ: കിഴക്കേതില്‍ ഫാത്തിമ (കടന്നമണ്ണ), മക്കള്‍: അബ്ദുറഹ്‌മാന്‍, ഉനൈസ് (ഇരുവരും ജിദ്ദ) ജുനൈദ്, സൗദാബി, നസ്‌റില്‍, അഫ്‌നാന്‍, റഫ്‌ന, മരുമക്കള്‍: യൂനുസ് കരീം, നൗഷാദ്, സല്‍മാന്‍ ഫാരിസ് (യു പാക് പാണായി), അബ്ദുല്‍ അക്ബര്‍ (ഷാര്‍ജ), സഹോദരങ്ങള്‍: മായിന്‍കുട്ടി (വടിശ്ശേരി ഹാര്‍ഡ് വേയ്‌സ്, മക്കരപറമ്പ) മുഹമ്മദ്, ഖദീജ (കാച്ചിനിക്കാട്) സൈനബ (കാച്ചിനിക്കാട്) ആയിശ (കൊളപ്പറമ്പ്), പരേതയായ ഫാത്തിമ (വേരു പുലാക്കല്‍).

 


Latest Related News