Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ സാമൂഹ്യപ്രവർത്തകൻ ഫസലുറഹ്മാൻ ദമാമിൽ നിര്യാതനായി

June 30, 2023

June 30, 2023

ന്യൂസ്‌റൂം ബ്യുറോ 

ദമാം : കഴിഞ്ഞ 45 വർഷത്തോളമായി ദമാമിലെ സാമൂഹികസാംസ്കാരിക ബിസിനസ്സ്  രംഗത്തെ നിറസാന്നിധ്യമായിരുന്ന കോഴിക്കോട് ചാലപ്പുറം സ്വദേശി കല്ല്യാണ വീട്ടിൽ ഫസലുറഹ്മാൻ (62) ദമാമിൽ നിര്യാതനായി.വെള്ളിയാഴ്ച  രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രവാസ ലോകത്ത് വലിയ സൗഹൃദ വലയമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം പ്രവാസികളെ കണ്ണീരിലാഴ്ത്തി. നിരവധി ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം നല്ലൊരു കായിക പ്രേമി കൂടിയായിരുന്നു.

ഭാര്യ ഹലീമ,മക്കൾ സഫ്വാൻ, റംസി റഹ്‌മാൻ, ആയിഷ. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ചു ദമാമിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News