Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി

October 25, 2022

October 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ :ഫറോക്ക് കോടമ്പുഴ സ്വദേശിനി കണ്ണംപറമ്പത്ത് ഉമയ്യ(80)ജിദ്ദയിൽ നിര്യാതയായി.രണ്ട് പെണ്മക്കൾക്കൊപ്പം ഒരു മാസം മുമ്പ് ഉംറ നിർവഹിക്കാനായി സന്ദർശക വിസയിൽ എത്തിയതായിരുന്നു.

ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നാഴ്ചയോളമായി ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

അഷ്‌റഫ് കോമുവിന്റെ ഭാര്യാ മാതാവും ഗായകൻ മൻസൂർ ഫറോക്കിന്റെ മാതൃസഹോദരിയുമാണ്.ഭർത്താവ് തൊണ്ടിയിൽ അബ്ദുറഹിമാൻ ആറ് മാസം മുമ്പ് മരിച്ചിരുന്നു.മക്കൾ : സറീന,ഹസീന,അഷ്‌റഫ്,മഹജ. മരുമക്കൾ : കോയ,അഷ്‌റഫ്,കദർകുട്ടി,ഹമീദ.മൃതദേഹം ഇന്ന് സുബ്ഹി നമസ്കാരത്തിന് ശേഷം ജിദ്ദ ഹൈയൽ ഹൈഫയിൽ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News