Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

July 27, 2022

July 27, 2022

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിന് സമീപം അര്‍ഖര്‍ജിലെ കസാറാത്ത് ഉമ്മുല്‍ഗര്‍ബാന്‍ റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി പുഴംകുന്നുമ്മല്‍ അബ്ദുൽ റഷീദ് (39) ആണ് മരിച്ചത്.

തിങ്കളാഴ്ചയായിരുന്നു അപകടം.. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അബ‍്ദുറശീദ് ജോലിക്ക് പോകുന്നതിനിടെ ഓടിച്ചിരുന്ന പിക്കപ്പ് വാനില്‍, മറ്റൊരു റോഡില്‍ നിന്ന് തിരിഞ്ഞുവന്ന ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു. പരേതനായ ബിച്ചോയിയുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. മക്കള്‍: ഹംന ഫാത്തിമ, ഹംദാന്‍ റശീദ്. മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിന് അല്‍ഖര്‍ജ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകനായ ഇഖ്‍ബാല്‍ അരീക്കാടന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ  ക്ലിക്ക് ചെയ്യുക  -ന്യൂസ്‌റൂം വാർത്തകൾ


Latest Related News