Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
കൊല്ലം സ്വദേശിയായ യുവാവിനെ സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

June 19, 2022

June 19, 2022

ഖമീസ് മുശൈത്ത്: കൊല്ലം സ്വദേശിയെ ഖമീസ് മുശൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാരുവിള പുത്തന്‍വീട് ചെമ്മനത്തൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (34) ആണ് മരിച്ചത്.

വ്യാഴാഴ്ചയാണ് താമസസ്ഥലത്ത് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാംസ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൂന്ന് മാസം മുമ്പാണ്  അവധി കഴിഞ്ഞു നാട്ടില്‍ നിന്നും എത്തിയത്. പരേതനായ രവീന്ദ്രന്‍ തമ്പിയാണ്  പിതാവ്. മാതാവ്: പ്രസന്ന. സഹോദരന്‍ ദുബൈയില്‍ ജോലി ചെയ്യുന്നു.

മൃതദേഹം ഖമീസ് മുശൈത് സിവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നടപടി നടപടിക്രമങ്ങള്‍ അസീര്‍ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഷൗക്കത്തലി ആലത്തൂരിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News