Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ നെഴ്സായ മലയാളി യുവതി നാട്ടിൽ നിര്യാതയായി

April 26, 2022

April 26, 2022

റിയാദ്: ദക്ഷിണ സൗദിയിലെ നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) നാട്ടിൽ നിര്യാതയായി.

കാൻസർ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിൽ  പോയതായിരുന്നു. തിരുവനന്തപുരം ആർ സി സി യിൽ ചികിത്സ തുടരുന്നതിനിടയിൽ അൽപ്പം ആശ്വാസമായതോടെ വിശ്രമം ആവശ്യമായതിനാൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു.  

ഇതിനിടയിൽ ആരോഗ്യ നില മോശമായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അവിവാഹിതയാണ്. പിതാവ് പാപ്പച്ചൻ, മാതാവ് സൂസി, സഹോദരൻ സുബിൻ. ചൊവ്വാഴ്ച്ച രാവിലെ ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 

 


Latest Related News