Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇനി ഹറമിലേക്കുള്ള യാത്ര എളുപ്പമാകും, കിങ് അബ്ദുല്‍ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: വിശുദ്ധ റമദാനില്‍ ഹറമിലെത്തുന്നവരുടെ സഞ്ചാരം കൂടുതല്‍ എളുപ്പമാക്കാന്‍ കിങ് അബ്ദുല്‍ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ കിങ് അബ്ദുല്‍ അസീസ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റമദാന്‍ മാസത്തില്‍ സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്ന കിങ് അബ്ദുല്‍ അസീസ് റോഡിന്റെ 3.65 കി.മീ. താല്‍ക്കാലികമായി തുറന്നത്. ഇതോടെ ബസുകള്‍ക്കും ഹറമിനടുത്ത ഹോട്ടലുകളിലെ അതിഥികള്‍ക്കും ഹറമിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ എളുപ്പമാകും.

നിക്ഷേപക മന്ത്രി ഖാലിദ് അല്‍ ഫാലിഹ്, ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍, ഹജ്ജ്-ഉംറ മാന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ, മക്ക ആക്ടിങ് മേയര്‍ സാലിഹ് അല്‍തുര്‍ക്കി, മക്ക മശാഇര്‍ റോയല്‍ കമീഷന്‍ ചെയര്‍മാന്‍ സാലിഹ് അല്‍ റഷീദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News