Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ക്രിസ്തീയ പുരോഹിതൻ ബ്രദർ ജോസഫ് സി.എ സൗദിയിൽ നിര്യാതനായി

June 20, 2022

June 20, 2022

റിയാദ്: ജിദ്ദയില്‍ നാറ്റ്കോ കമ്പനി ഉദ്യോഗസ്ഥനും പെനിയേല്‍ ചര്‍ച്ച് സഭാംഗവുമായ ബ്രദര്‍ ജോസഫ് സി.എ (55) ഹൃദയാഘാതംമൂലം ജിദ്ദയില്‍ നിര്യാതനായി.പത്തനംതിട്ട തടിയൂര്‍ സ്വദേശിയാണ്.കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി ജിദ്ദയിലുള്ള  ബ്രദര്‍ ജോസഫ് മുംബൈയിലാണ് സ്ഥിരതാമസം.

ബഥേല്‍ ബൈബിള്‍ കോളേജിന്റെ വിദൂര വിദ്യാഭ്യാസ വിഭാഗമായ ജി.ഐ.ടി.എസിലെ പഠിതാവായിരുന്നു. ജിദ്ദയില്‍ സ്‌കൂള്‍ അധ്യാപികയായ ജൂലി ജോസഫ് ആണ് ഭാര്യ. അയര്‍ലണ്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ആഞ്ചല, ക്രിസ്റ്റി എന്നിവര്‍ മക്കളാണ്. ജിദ്ദ സുലൈമാന്‍ ഫക്കീഹ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News