Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി അല്‍ ഖോബാറില്‍ നിര്യാതനായി

April 04, 2023

April 04, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ആയിക്കര സൈതമ്മറത്ത് ലാഞ്ചിറ പുരയില്‍ പരേതനായ മഹമൂദിന്റെ മകന്‍ സര്‍ഫ്രാസ് മഹമൂദ് (37) അല്‍ ഖോബാറില്‍ നിര്യാതനായി. ദമാമിലെ ആര്‍ക്ക് ആന്റ് ബില്‍ഡ് കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ പെട്ടന്നുണ്ടായ നെഞ്ചു വേദനയെ തുടര്‍ന്ന് അല്‍ ഖോബാറിലെ അല്‍ മന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അല്‍ ഖോബാര്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഇന്ന് ഇശാ നമസ്‌കാരത്തിനുശേഷം ദമാം 91 ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. പതിമൂന്നു വര്‍ഷം മുന്‍പ് ദമാമില്‍ മരിച്ച സര്‍ഫ്രാസിന്റെ പിതാവ് മഹമൂദിന്റെ മയ്യിത്ത് ദമാം ഖബര്‍ സ്ഥാനിലാണ് മറവു ചെയ്തിരുന്നത്. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം ഇതേ ഖബര്‍സ്ഥാനില്‍ തന്നെ സര്‍ഫ്രാസിനെയും മറവു ചെയ്യുക.

ഭാര്യ: ഫാത്തിമ ഷഹിസ്തത, മക്കള്‍: ഇനായ ഫാത്തിമ, മുഹമ്മദ് ഇഷാന്‍, മാതാവ്: ശരീഫ മഹമൂദ്.  

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News