Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കണ്ണൂർ സ്വദേശി റിയാദിൽ താമസസ്ഥലത്ത് നിര്യാതനായി

November 18, 2021

November 18, 2021

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി റിയാദില്‍ താമസസ്ഥലത്ത് മരിച്ചു. തലശ്ശേരി സ്വദേശി അബ്ദുല്‍ സഹൂദ് കക്കരക്കണ്ടി (സഊദ്-40) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി എണീറ്റയുടന്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.

പതിമൂന്ന് വര്‍ഷങ്ങളായി റിയാദിലെ സാഹിദ് ട്രാവല്‍സ് ജീവനക്കാരനായ ഇദ്ദേഹം തലശ്ശേരി മാഹി വെല്‍ഫയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ലിയു.എ) അംഗമായിരുന്നു. കുടുംബം റിയാദിലുണ്ട്. പിതാവ്: പരേതനായ അബൂട്ടി ഹാജി, മാതാവ്: സുഹറ കക്കരക്കണ്ടി, ഭാര്യ: മുഫീന, മക്കള്‍: മന്‍ഹ ഷാഹൂദ്, മുഹമ്മദ് അമാന്‍ സഊദ്, സഹോദരങ്ങള്‍: ജാവിദ്, ഷാനിദ്, ഷീബ, റംസീന, സബീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Latest Related News