Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ദമാമിന് സമീപം വാഹനാപകടം,കൊച്ചി കളമശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യുറോ
ദമാം :സൗദിയിൽ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ ദമാമിന് സമീപം അബ്‌കേക്ക് അരാംകോ പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് കളമശ്ശേരി പോളിടെക്‌നിക്കിന് സമീപം താമസിക്കുന്ന അഞ്ചക്കുളം വീട്ടില്‍ ശറഫുദ്ദീന്‍-നസീമ ദമ്പതികളുടെ മകന്‍ ഷമീര്‍ മരണപ്പെട്ടത്. റാക്കയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.ഷമീര്‍ ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു. വിവാഹിതനായ ഷമീര്‍ ഒന്‍പത് മാസം മുമ്പാണ് സൗദിയിലെത്തിയത്.
മയ്യിത്ത് ദമാമില്‍ ഖബറടക്കും. സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL

 


Latest Related News