Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ നിലമ്പൂര്‍ സ്വദേശിയായ യുവതി മരിച്ചു

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് പോകുകയായിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയായ ഫസ്‌ന ഷെറിന്‍(23) മരിച്ചു. സൗദിയില്‍ നിന്നും വിസ പുതുക്കാന്‍ റോഡ് മാര്‍ഗ്ഗം ജോര്‍ദാനില്‍ പോയി മടങ്ങും വഴിയാണ് അപകടം. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്കും, മൂന്ന് സ്ത്രീകള്‍ക്കും, രണ്ട് പുരുഷന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഫസ്‌ന ഷെറിന്റെ മൃതദേഹം അല്‍ ലൈത്ത് ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ഇവരുടെ ഭര്‍ത്താവ് ജിസാനില്‍ നിന്നും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News