Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
പതിവ് തെറ്റിച്ചില്ല,റമദാനിൽ അൽ അഖ്‌സ പള്ളിയിൽ വീണ്ടും ചോരക്കളി

April 05, 2023

April 05, 2023

ന്യൂസ്‌റൂം ബ്യുറോ
ജറൂസലേം:എല്ലാ റമദാനിലും നടക്കാറുള്ളത് പോലെ  ഇത്തവണയും റമദാനിൽ മസ്ജിദുല്‍ അഖ്‌സയെ ഇസ്രായേൽ അധിനിവേശ സേന ചോരക്കളമാക്കി. ബുധനാഴ്ച പുലര്‍ച്ചെ മസ്ജിദുൽ അഖ്‌സയിലേക്ക് അതിക്രമിച്ചു കയറിയ സൈന്യം വിശ്വാസികള ക്രൂരമായി മര്‍ദിക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും പ്രായമായവരും കുട്ടികളും പ്രാര്‍ത്ഥിക്കാനായി രാത്രി താമസിച്ചിരുന്ന സ്ഥലത്തേക്കാണ് അതിക്രമിച്ചു കയറി റബ്ബര്‍ പൊതിഞ്ഞ സ്റ്റീല്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചത്.

ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കുറഞ്ഞത് 400 ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ഇസ്രായേല്‍ കസ്റ്റഡിയില്‍ തുടരുകയും ചെയ്യുന്നുണ്ട്. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അറ്ററോട്ടിലെ പൊലീസ് സ്റ്റേഷനിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

ഇസ്രായേല്‍ സൈന്യം സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതകവും ഉള്‍പ്പെടെ ശക്തമായ ആക്രമണമാണ് നടത്തിയത്.  നിരവധി വിശ്വാസികള്‍ക്ക് ഗ്രനേഡ് ആക്രമണത്തിലും ബാറ്റണുകളും റൈഫിളുകളും ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News