Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
വെസ്റ്റ് ബാങ്കിലെ 44 സ്‌കൂളുകൾ ഇസ്രയേലിന്റെ പൊളിച്ചു നീക്കൽ ഭീഷണിയിൽ 

November 19, 2020

November 19, 2020

വെസ്റ്റ് ബാങ്ക് : ഫലസ്തീന്റെ ഭാഗമായ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പൊളിച്ചു നീക്കുന്ന 44 സ്‌കൂളുകളുടെ പട്ടിക ഇസ്രായേൽ പുറത്തിറക്കി.ഭാഗികമായോ പൂർണമായോ പൊളിച്ചുനീക്കുന്ന സ്‌കൂളുകളുടെ പട്ടികയാണ് മുജ്‌തമ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ജനതയുടെ നിലനിൽപ് അവസാനിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് നടപടിയെന്നാണ് ഫലസ്തീനികൾ പറയുന്നത്.സ്‌കൂളുകൾക്ക് ആവശ്യമായ ലൈസൻസ് ഇല്ലെന്നാണ് ഇസ്രായേൽ ഇതിന് കാരണമായി പറയുന്നത്.

ഇസ്രായേൽ അധിനിവേശത്തിന് കീഴിലുള്ള വെസ്റ്റ് ബാങ്കിലെ 61 ശതമാനവും ഉൾപെടുന്ന ഏറിയ സിയിലാണ് ഈ പ്രദേശം.1993 ലെ ഓസ്ലോ കരാർ പ്രകാരം ഈ മേഖല ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News