Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഗൾഫിൽ വീണ്ടും സംഘർഷ സാധ്യത,ഇറാൻ ആണവ പദ്ധതിയുടെ ശിൽപി മൊഹ്‌സിൻ ഫക്രിസാദയെ കൊലപ്പെടുത്തി

November 28, 2020

November 28, 2020

തെഹ്റാൻ : ഇറാൻ ആണവ പദ്ധതിയുടെ ശിൽപി മൊഹ്‌സിൻ ഫക്രിസാദയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ഉരുണ്ടു കൂടുന്നു.കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നും ശക്തമായ തിരിച്ചടി ഉറപ്പാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ മൊഹ്‌സിൻ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികൾ ബോംബെറിയുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതിനിടെ, സ്ഫോടനത്തിന്റെ സ്ഥിരീകരിക്കാത്ത ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് തലവൻ ഹൊസെയിൻ സലാമി പറഞ്ഞു. ഇറാൻ മണ്ണിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ആണവശിൽപ്പി മുഹ്‍സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് തെഹ്റാനിലെ ഭരണ, ആത്മീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദിൽ സൈനിക കമാണ്ടർ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോൾ രൂപപ്പെട്ട അതേ പ്രതിഷേധവും സങ്കടവുമാണ് ഇറാനിൽ അലയടിക്കുന്നത്. ജനുവരിയിൽ യു.എസ് പ്രസിഡൻറ് പദം അവസാനിക്കും മുമ്പ് ഡൊണാൾഡ് ട്രംപ് ഇറാൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുഹ്‍സിൻ ഫക്രിസാദെയുടെ കൊല നടന്നത്.

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‍സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തിന് ഉത്തരവാദികള്‍ ആരായാലുംശക്തമായി ഫക്രിസാദെയുടെ മരണം രാജ്യത്തിനുണ്ടാക്കിയ നഷ്ടം എത്ര വലുതാണെന്ന് കൊലയാളികള്‍ക്ക് അറിയില്ലെന്നും കൊലപാതകികളും കൂട്ടുനിന്നവരും വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഖൊമെയ്നിയുടെ സൈനിക ഉപദേഷ്ടാവ് ഹൊസ്‌സൈന്‍ ദേഗന്‍ പറഞ്ഞു.

ഇറാന്‍റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് വ്യക്തമല്ല. കൊലയുടെ പേരിൽ ഇസ്രായേലിനെതിരെ ഇറാൻ നീങ്ങിയാൽ തുറന്ന സൈനിക നടപടികൾക്ക് അമേരിക്കയും മടിക്കില്ല. പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഇന്നോ നാളെയോ ഇറാൻ ജനതയെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനവും ഉപരോധവും തളർത്തിയ ഇറാൻ സമ്പദ്ഘടനയെ കൂടുതൽ ഉലയ്ക്കുന്നതാകും തുടർ നടപടികൾ. ആണവ കരാറിൽ ഒപ്പുവെച്ച അമേരിക്ക ഒഴികെയുള്ള വൻശക്തി രാജ്യങ്ങൾ പ്രശ്നത്തിൽ ഇടപെടണമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ആവശ്യപ്പെട്ടത്. സൗദി അറേബ്യ ഉൾപ്പെടെ ഇറാന്‍റെ അയൽ രാജ്യങ്ങളും സുരക്ഷാ നടപടികൾ വർധിപ്പിക്കാനുള്ള നീക്കത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

Latest Related News