Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ വീണ്ടും വൻ അഗ്നിബാധ 

September 10, 2020

September 10, 2020

ബെയ്‌റൂത്ത് : ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കഴിഞ്ഞ മാസമുണ്ടായ വൻ സ്‌ഫോടനത്തിന് പിന്നാലെ വീണ്ടും അഗ്നിബാധ. ബെയ്റൂത്തിലെ ഇന്ധന സൂക്ഷിപ്പ് കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ബെയ്റൂത്തിലെ തുറമുഖത്ത് കഴിഞ്ഞ മാസമുണ്ടായ വൻ സ്ഫോടത്തിന്റെ ഭീതി കെട്ടടങ്ങും മുൻപാണ് തലസ്ഥാനത്ത് വീണ്ടും അഗ്നിബാധ ഉണ്ടായിരിക്കുന്നത്. കടുത്ത പുകയും തീയും ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചും മറ്റും തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബെയ്റൂത്ത് തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് ശേഖരത്തിൽ കഴിഞ്ഞ ആഗസ്റ്റ് നാലിന് ഉണ്ടായ സ്ഫോടനത്തിൽ ഇരുനൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News