Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ വേണം

July 24, 2021

July 24, 2021

ദോഹ: ഖത്തറിലെത്തുന്ന സന്ദര്‍ശക വിസക്കാര്‍ ഉള്‍പ്പെടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഹെല്‍ത്ത് ഇന്ഷുറന്‍സ് ഇല്ലാത്ത വ്യക്തികള്‍ക്ക് എയര്‍പോര്‍ട്ടില്‍ പ്രവേശനാനുമതി നിരസിക്കപ്പെടാന്‍ സാധ്യത. സന്ദര്‍ശകര്‍ ഖത്തറില്‍ താമസിക്കുന്ന അത്രയും കാലത്തേക്കാണ് ഇന്‍ഷുറന്‍സ് സ്വീകരിക്കേണ്ടത്. ഖത്തറിലെത്തിയ ശേഷമുള്ള അടിസ്ഥാന ആരോഗ്യസേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായാണ് ഇവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്.ഖത്തറില്‍ റെസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് അടക്കം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിബന്ധനയുണ്ട്. എന്നാല്‍ ഇവരോടൊപ്പം ഫാമിലി വിസയില്‍ എത്തുന്ന കുടുംബാംഗങ്ങളോ മറ്റു സന്ദര്‍ശകരോ ഇത് ശ്രദ്ധിക്കാറില്ല. ഇത്തരത്തില്‍ ഫാമിലി വിസയിലെത്തിയ പലര്‍ക്കും എയര്‍പോര്‍ട്ടില്‍ അധികൃതര്‍ യാത്രാതടസ്സം ഉന്നയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്ത ശേഷം മാത്രമാണ് ഇവരെ കടത്തി വിടുന്നത്.

 


Latest Related News